2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

വെള്ളിയാഴ്ചയുടെ ഓര്‍മ്മകള്‍

ഇന്ന് വെള്ളിയാഴ്ച , മുത്ത് മുസ്ലീങ്ങള്‍ പള്ളിക്ക് പോവുന്ന സുദിനം,എന്നും പള്ളിക്ക് പോവണമെന്നാണ് സുന്നത്ത്,അല്ല ഫര്‍ദ് ,അഞ്ചു നേരവും പള്ളിയില്‍ പോയി നമസ്കരിക്കുന്നതാണ് ഏറ്റവും നല്ലത്. അങ്ങിനെയാണ് നമ്മുടെ നാട്ടില്‍ അഞ്ചു വക്തും സുബഹിയും എന്നചൊല്ല് ഉണ്ടായത്.

വെള്ളിയാഴ്ച പഠനമില്ലാത്ത മാപ്പിള സ്കൂളി ലാണ് അരസികന്റെ തുടക്കം. ഉറക്കച്ചടവ് വിടാതെയുള്ള മദ്രസ പോക്ക് അന്നും ഇന്നും ഹരം തോന്നിയിട്ടില്ല.

സ്കൂളും മദ്രസയുമില്ലാത്ത കുശാല്‍ ദിനം. എണ്ണ തേച്ചുള്ള വിശാലമായ കുളി ,ജുമുആ , ഖുതുബ ,  വൈകുന്നേരത്തെ അതിരുകളില്ലാത്ത പന്തുകളി.

അന്ന് വെള്ളിയാഴ്ച ക്കായി ആറ്റുനോറ്റു കാത്തിരുന്നത്  ഇതൊന്നുമല്ല. പിന്നെ
 വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം വിളമ്പി കിട്ടുന്ന പോത്തിറച്ചി മൂരിയിറച്ചി നയ്ചോര്‍ , തേങ്ങ ചോര്‍, ( ഇതൊന്നും ഒന്നിച്ചു കിട്ടില്ലട്ടോ ! ) ഇപ്പോള്‍ എങ്ങും സുലഭമായ ബിരിയാണി അന്ന് നമുക്ക് ഉണ്ടാക്കാന്‍ കഴിയാത്ത ഒരു മഹാ സംഭവമായിരുന്നു. അന്നൊക്കെ ബിരിയാണി ഉണ്ടാക്കുന്നത് ആരെയും കാണിക്കാതെ മറക്കുള്ളില്‍ വച്ചായിരുന്നു. പാറെന്‍സി നഷ്ടമാവുമോ എന്നതുകോണ്ടായിരിക്കും.  

വെള്ളിയാഴ്ച ഇറച്ചി വാങ്ങാത്തവര്‍ മുസ്ലിം സമുദായത്തിന് പുറത്ത് എന്ന ചേക്കു പ്രയോഗം ഒരു മേമ്പോടിയായി ചേര്ക്കട്ടെ. ഇറച്ചിക്ക് സമുദായം എന്ന ഒരു പര്യയ പദവും ഏറന്നാട്ടിലുണ്ട്.

ഇന്ന് നമുക്ക് മനസമാധാനത്തോടെ ഒന്നും തിന്നാന്‍ സാധിക്കുന്നില്ല. കൊളസ്ട്രോള്‍ നമ്മുടെ നാടിനെ വല്ലാതെ വിരട്ടുന്നു. രോഗി ഡോക്ടറേക്കാള്‍ വിവരമുള്ള കേരള നാട്. ചിക്കനും ബീഫും ഫിഷും അതിന്റെ ഉപവിഭവങ്ങളും ഒന്നിച്ചു തിന്നു ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ജീവിതം അര്‍മാദിക്കുന്ന എല്ലാവര്‍ക്കുമായി ഈ കുറിപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നു. smsചെയ്യാന്‍ മറക്കരുതേ .................



   


 
 

   

2010 ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

മുള്ളും മലരും

ആ വാക മരചോട്ടില്‍ രണ്ടാളും അജണ്ടയില്ലാതെ

കണ്ടുമുട്ടിയപ്പോള്‍

അറിയാതെ കണ്ണുകള്‍ ഉടക്കി.   

ആദ്യം അവള്‍ ഒരു പൂവ് ചോദിച്ചു 

ഐ , ഒരു പൂമാല നല്‍കി 

അവള്‍ എന്നോട് ഒരുമ്മ ചോദിച്ചു ,

ഒരായിരം ഉമ്മകള്‍ കൊടുത്തു .

പിന്നെ എന്നോട് ഐസ്ക്രീം ആവശ്യപ്പെട്ടു 

ഒരു ഐസ് ക്രീം പാര്‍ലര്‍ തന്നെ അവള്‍ക്കു

വാങ്ങി കൊടുക്കാന്‍ പൂതിയുണ്ട്,

ബട്ട്‌ എനിക്ക് പേടിയായി.  

(സാമ്പത്തികം അല്പം മോശമാണ്) 

അവസാനം അവള്‍ എന്റെ മനസ്സ് ആവശ്യപ്പെട്ടു ,

എന്റെ മനസ്സ് ഫേസ് ബുക്ക്‌ കട്ടുകൊണ്ടുപോയിരുന്നു.  

അവള്‍ സമ്മാനം മലയാളത്തില്‍ (ഗിഫ്റ്റ്)

ചോദിച്ചു കൊണ്ടേയിരുന്നു ... 

രണ്ടും കല്പിച് അവളോട്‌ പറഞ്ഞു.

ഐ ആം ................... ജിഹാദി .

അവളും   ആ മഹാ സത്യം അടക്കി വെച്ചില്ല.

ഐ ആം എ  ഫെമിനിസ്റ്റ്.

 ----   -----      ----------    --------------
 
   

2010 ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ശബ്ദമില്ലാതെ ......

അരസികനായ എന്റെ വാക്കുകള്‍ക്കു തീരെ മാറ്ദവമില്ല  എന്ന്   എന്റെ സുന്ദരിയായ -ഒരു വോട്ടെടുപ്പിന് തയ്യാറില്ല -ഭാര്യ എപ്പോഴും  പറയാറുണ്ട് . എന്നാലും ഈയുള്ളവന്റെ  തമാശകള്‍ അവള്‍ സന്തോഷത്തോടെ കേള്‍ക്കുകയും പലപ്പോഴും പൊട്ടിച്ചിരിക്കുകയും ചെയ്യാറുണ്ട്. പുഞ്ചിരിയും പൊട്ടിച്ചിരിയുമൊക്കെ    മറന്നുപോയ ഇക്കാലത്ത് അല്പം ചിരിക്കുന്നത് തടിക്കും മുഖ ത്തിന്നും  നല്ലതാണു എന്നല്ലേ ശാസ്ത്രം പറയുന്നത്.

 ഒച്ചപ്പാടിന്നു ഒരു സന്ദേശമുണ്ട്, സമൂഹത്തില്‍ ഒച്ചപ്പാടുകളുടെ  ശബ്ദ കുതൂഹലതിനിടയില്‍ ‍  നിശബ്ധമാക്കപ്പെടുന്നവന്റെ നേരിയ ഒച്ചകള്‍ ലോകതെ കേള്‍പ്പിക്കുക.എല്ലാത്തിന്നും രാഷ്ട്രീയമുണ്ട് അപ്പോള്‍ പിന്നെ ഈ കേള്‍വിക്കും അതുണ്ടാവണം.

വെറും വാക്കുകള്‍ കൊണ്ട് ചരിത്രത്തെ  മാറ്റിമറിക്കാന്‍ സാധിച്ചവരെ മനസ്സിലോമനിക്കുന്നു.കുന്ദിരിഎടുത്തു വരുന്ന പോത്തിന്റെ ചെവിയില്‍ വീണ
 വായിക്കാന്‍ സമയവും പിന്നെ സാഹസവും നടത്തിയ കലാകാരനെയും    
മറന്നിട്ടില്ല!.

മനസ്സ് നിറയെ തമാശകളും  കൊച്ചുവര്തമാനവും  ഉണ്ടങ്കിലും  ഒരാളുടെ 
കൂട്ടത്തിലും ഉള്പ്പടാതെ പോയ അരസികരെ നമുക്ക് ഒന്നിച്ചു ചേരാം.......