മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ. ആരും കീഴടങ്ങേണ്ട തിക്ത യാഥാര്‍ത്ഥ്യം. മനുഷ്യന്റെ ജീവിതം സന്ദേശമാണ്. മരണവും സന്ദേശം തന്നെ.
ഓര്‍മയുടെ ഓളങ്ങളില്‍, അല്ല തിരമാലകളില്‍, അത് ചിലപ്പോള്‍ തീകാറ്റായി അടിച്ചു വീശും. അത് നമ്മുടെ അകങ്ങളില്‍ വിങ്ങലുകള്‍ തീര്‍ക്കും. തീ കോരിയിടും. മനസ്സിനെ കരിച്ചുകളയും, മസ്തിഷ്കത്തില്‍ മുഴക്കങ്ങള്‍ തീര്‍ക്കും. മരണം ഒരു ഓര്മ കുറിപ്പാണ്, ജീവിക്കുന്നവര്‍ക്ക്.
നാം ആരെയാണ് വീഴ്ത്തുക. ആരാണ് വീഴാതിരിക്കുക. അത്രക്കും സുന്ദരമാണ് നമ്മുടെ ലോകം, അത് കൂടുതല്‍ സുന്ദരവും സുരഭിലവുമായിത്തീ രുന്നതില്‍ നമുക്ക് ദുഖവുമില്ല. ഈ വര്‍ണ്ണം വല്ലാതെ കടുത്തു പോവുന്നു. ഇവിടെ കേള്‍ക്കുന്ന വീചികള്‍ അത്യകര്‍ഷനീയം. നയന മനോഹരം ഈ കാഴ്ചകള്‍. ത്രസിപ്പിക്കും അനുഭവലോകം. എനിക്ക് ചുറ്റും കൂട് കൂട്ടി കലപില കൂട്ടുന്ന സുഖങ്ങളെ ആര്‍ക്ക് വേണ്ടതാവും.
എല്ലാ ആനന്ദങ്ങള്‍ക്കും അറുതി വരുന്ന മരണം, എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഞാന്‍, ഞാന്‍ ചവിട്ടിനില്ക്കുന്ന മണ്ണിലോ, അതോ മരണത്തെ ഗര്‍ഭം ധരിച്ചത് ആകാശ ലോകമോ .
എല്ലാ ആനന്ദങ്ങള്‍ക്കും അറുതി വരുന്ന മരണം, എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഞാന്‍, ഞാന്‍ ചവിട്ടിനില്ക്കുന്ന മണ്ണിലോ, അതോ മരണത്തെ ഗര്‍ഭം ധരിച്ചത് ആകാശ ലോകമോ .
قل ان الموت الذي تفرون منه فانه ملاقيكم....ثم
മറുപടിഇല്ലാതാക്കൂമരണത്തെ പേടിച്ചെങ്ങോട്ടാ ഓട്ണേന്നാ ചിന്ത,എങ്ങോട്ടോട്വാനാ...അല്ലേ..ഒര് നിവൃത്തീയൂല്ലാ.! ഒളിക്കാനായി ഒരിടവുമില്ലാ,ദുനിയാവിലെങ്ങുമില്ലാ..
അതോണ്ട്,ഇന്ന്..നാളെ,മറ്റന്നാള്‍ !!
ഇവിടെ ഒരു അരസികനും അദ്ദേഹത്തിന്റെതായി രസികന്‍ ലേഖനങ്ങളും ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. പുതിയ ഒരു ടെംപ്ലെറ്റ് ഉപയോഗിച്ച് അല്പം കൂടി മോടികൂട്ടു കൂടുതല്‍ രസകരമാക്കുക. സഹായം ആവശ്യമെങ്കില്‍ ബന്ധപ്പെടുക. ദൈവം അനുഗ്രഹിക്കട്ടേ. click here and register ur blog
മറുപടിഇല്ലാതാക്കൂ