നമ്മുടെ പുന്നാരപ്പെട്ട നാലാം തൂണ്‍ പത്ര ചാനല്‍ മാധ്യമങ്ങള്‍ എങ്ങിനെ ആടിനെ പട്ടിയാക്കുമെന്നും പട്ടിയെ പേപ്പട്ടിയാക്കുമെന്നും പിന്നീട് പേപ്പട്ടിയെ തല്ലികൊല്ലാമെന്നും തെളിയിച്ചു കൊണ്ടിരിക്കുന്നു. ജമാ അത്ത് പിണറായി വിജയനുമായി ആലപുഴ റസ്റ്റ് ഹൌസില്‍ വച്ച് സംസാരിച്ചത് , അങ്ങിനെ 'പരമ രഹസ്യമാവുന്നു' ചിലപ്പോള്‍ അവതാരകര്‍ അവരുടെ തലയില്‍ 'മുണ്ടും' കൊണ്ടിടുന്നു , ഓര്‍ക്കുന്നില്ലേ പിണറായി തലയില്‍ മുണ്ടിട്ടത് മുമ്പ് സമ്മേളനത്തില്‍ മഴ പെയ്തപ്പോഴായിരുന്നു, ആരിഫലി തലയില്‍ ടൌവല്‍ ഇടുന്നത് കണ്ടിട്ടുണ്ട്. ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ മുണ്ടിട്ടോ എന്നോ അറിയില്ല. എന്നാലും പത്രക്കാര്‍ അവരുടെ തലയില്‍ മുണ്ടിടുന്നു സൌജന്യമായി .
പ്രബുദ്ധ മെന്നു പറയുന്ന കേരളത്തില്‍ ചര്‍ച്ചയും സംസാരവും സംവാദവും എത്ര പെട്ടെന്നാണ് 'ധാരണയും' 'തി'രഞ്ഞെടുപ്പ് സഹകരണവും' 'വോട്ടു കച്ചവടവു'മായി പരിണമിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്കും ചാനല്‍ അവതാരകര്‍ക്കുമായി ശബ്ദതാരാവലി ഗുണ്ടര്‍ട്ടിന്റെ കാലത്തേ ഉണ്ടെന്നാണ് അറിവ്. ഞങ്ങള്‍ ജമാ അത്ത് മായി ധാരണയില്ല എന്ന് പറയുമ്പോള്‍ സംസാരിക്കുന്നത് മുഴുവന്‍ മുന്നണി ധാരണകള്‍ ക്ക് വേണ്ടി എന്ന് പുലമ്പി കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരുടെ കാപട്യ ത്തിനു മുമ്പില്‍ നമുക്ക് കൈകൂപ്പി നില്‍ക്കാം.
കേരളത്തില്‍ ജമാ അതിനെ പോലെ സംവാദ ക്ഷമത പുലര്‍ത്തുന്ന ഏതു വിഭാഗമുണ്ട്. ജമാ അതിന്റെ വേദികളില്‍, പേജുകളില്‍ സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ അവസരം ലഭിക്കാത്ത എത്ര 'വിവരമുള്ള'വരും ഷാനവാസുമാരുമുണ്ട് . ചന്ദ്ര പിള്ള യാണ് ആണത്തം കാണിച്ചത്, ചര്‍ച്ച ആരുമായും നടത്തും. ആര്‍ എസ് എസുമായും, ചര്‍ച്ചകള്‍ ധാരണകളല്ല
അരമനകളില്‍, സഭാ ആസ്ഥാനങ്ങളില്‍, മന്ദിരങ്ങളില്‍ കേന്ദ്രങ്ങളില്‍ രാവും പകലും കയറി ഇറങ്ങി കാല്‍ മുട്ട് തേഞ്ഞ മതേതര കോമാളികള്‍ക്ക് എന്തേ ഇപ്പോള്‍ ഒരു ചെന്നിക്കുത്ത്? താങ്കളോടെ മാത്രം സംസാരിക്കാന്‍ താല്പര്യമില്ല എന്ന് തുറന്നു പറഞ്ഞത് കൊണ്ടുള്ള കേറുവാണോ ? മതേതരം അരമനകളില്‍, സഭാ ആസ്ഥാനങ്ങളില്‍, മന്ദിരങ്ങളില്‍ കേന്ദ്രങ്ങളില്‍ മാത്രം വിളയുന്ന പൂ കൃഷിയാണോ?. അല്ല ഈ ആദര്‍ശം എന്നത് അഴിമതി നടക്കുന്ന ഫ്ലാറ്റിന്റെ മാത്രം പേരാണോ.
വാലില്ലാതെ : മുന്‍ മന്ത്രി മുസ്തഫക്ക് ബാലമാസിക യിലെ കഥാ പാത്രവുമായി സാമ്യത കൈവരുന്നത് ഇന്ന് മാത്രമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ