2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

മരണത്തിനു മരണമില്ലന്നോ !!

രണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ. ആരും കീഴടങ്ങേണ്ട തിക്ത യാഥാര്‍ത്ഥ്യം. മനുഷ്യന്റെ ജീവിതം സന്ദേശമാണ്. മരണവും സന്ദേശം തന്നെ.
ഓര്‍മയുടെ ഓളങ്ങളില്‍, അല്ല തിരമാലകളില്‍, അത് ചിലപ്പോള്‍ തീകാറ്റായി   അടിച്ചു വീശും. അത് നമ്മുടെ അകങ്ങളില്‍ വിങ്ങലുകള്‍ തീര്‍ക്കും.  തീ കോരിയിടും. മനസ്സിനെ കരിച്ചുകളയും, മസ്തിഷ്കത്തില്‍ മുഴക്കങ്ങള്‍  തീര്‍ക്കും.  മരണം ഒരു ഓര്‍മ കുറിപ്പാണ്, ജീവിക്കുന്നവര്‍ക്ക്.

നാം ആരെയാണ് വീഴ്ത്തുക. ആരാണ് വീഴാതിരിക്കുക. അത്രക്കും സുന്ദരമാണ് നമ്മുടെ ലോകം, അത് കൂടുതല്‍ സുന്ദരവും സുരഭിലവുമായിത്തീ രുന്നതില്‍ നമുക്ക് ദുഖവുമില്ല. ഈ വര്‍ണ്ണം വല്ലാതെ കടുത്തു പോവുന്നു. ഇവിടെ കേള്‍ക്കുന്ന വീചികള്‍ അത്യകര്‍ഷനീയം. നയന മനോഹരം ഈ കാഴ്ചകള്‍.  ത്രസിപ്പിക്കും അനുഭവലോകം. എനിക്ക് ചുറ്റും കൂട് കൂട്ടി കലപില കൂട്ടുന്ന സുഖങ്ങളെ ആര്‍ക്ക്  വേണ്ടതാവും.

എല്ലാ ആനന്ദങ്ങള്‍ക്കും അറുതി വരുന്ന മരണം, എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഞാന്‍, ഞാന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിലോ, അതോ മരണത്തെ ഗര്‍ഭം ധരിച്ചത്  ആകാശ ലോകമോ .     

 

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

സന്തുഷ്ട കുടുംബം - ഒരു തലമുറ സംവാദം

അല്ലലില്ലാത്ത, പൊട്ടലും ചീറ്റലുമില്ലാത്ത, സുഖ സുന്ദരമായ ദാമ്പത്യ -കുടുംബ ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കാം. ഏവര്‍ക്കും ആവേശമുള്ള വിഷയം, ഒരു തമ്മില്‍ തമ്മില്‍ സ്റ്റൈലില്‍ സംവാദം നടത്തിയാല്‍  നമുക്ക് ആരെയൊക്കെ വിളിക്കാം. പെട്ടെന്ന് തോന്നുന്ന പേരുകള്‍ എഴുതിനോക്കാം. പൂര്‍ണ ലിസ്റ്റ് പിന്നീട് വായനക്കാര്‍ക്ക് എത്തിക്കും .

സോക്രടീസില്‍ തുടങ്ങാമോ? മാര്‍ക്സിനെ ഉള്‍പ്പെടുത്താമോ ? , ഇന്ദിര ഗാന്ധി, വാജ്പായി ,എ പി ജെ , സുകുമാര്‍ അഴീകോട്,ടീച്ചര്‍ വേണമോ എന്ന് അഴീകോട് മാഷ്  തീരുമാനിക്കട്ടെ.  വയലാര്‍ , പി , ഗൌരിയമ്മ, ടി വി തോമസ്‌. ശശിരൂര്‍ , സുനന്ദ പുഷ്കര്‍ , മനോജ്‌ കെ  ജയന്‍, ഉര്‍വശി , ശ്രീനാദ് ,ശാന്തി കൃഷ്ണ , കെ ടി മുഹമ്മദ്‌ , സീനത് , ശ്രീവിദ്യ , മുകേഷ് , സരിത , സിദ്ധീക്ക് , ആസ്ഹരുധീന്‍ ,   കാവ്യാ, വിശാല്‍,
 
ഇത്രയും തോന്നിയത് കെ ബി ഗണേഷ് കുമാറിന്റെ അഭിമുഖം മാതൃ ഭൂമി ഓണപ്പതിപ്പില്‍ വായിച്ചപ്പോഴാണ്. പുതിയ തലമുറക്ക്‌ ഒരുഗ്രന്‍ സന്ദേശം അദ്ദേഹം നല്‍കുന്നു. ഈഗോ യെ പടിപ്പുരക്ക് അപ്പുറം നിര്‍ത്തുക. കുടുംബ ജീവിതം സുന്ദരമാവും. എല്ലാം അനുഭവത്തില്‍ നിന്നുള്ള മൊഴിമുത്തുകള്‍.

ഈ ചര്‍ച്ചയുടെ മോഡറേറ്റര്‍ ഗണേഷ് കുമാര്‍ തന്നെ ആവട്ടെ.

ജീവിച്ചിരിക്കാത്ത വരെ ഫേസ് ബുക്ക്‌ വഴി കണ്ടെത്തി ചര്‍ച്ച കൊഴുപ്പിക്കട്ടെ.

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

കോടതി തോല്‍ക്കുന്ന വാദങ്ങള്‍


പണ്ടൊരു  മാല ബസ്സില്‍ കളഞ്ഞുപോയി.തിരക്കിട്ട് മാല തിരഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ ഉമ്മാമയുടെ ആത്മഗതം ഇന്റെ മാല ആര്‍ക്ക് കിട്ടിയാലും ഒരു മോല്യാര്‍ക്ക്‌ കിട്ടാഞ്ഞാ മതി. അവരതിനു മസാലയുണ്ടാക്കും പിന്നെ കൈക്കലാക്കും.

അരസികന് അറബി അത്ര പിടിയില്ല. അപ്പോള്‍ ഇംഗ്ലീഷ് അറിയുമെന്ന് നിങ്ങള്‍ കരുതിക്കാണും.  നല്ല ധാരണകളെ അരസികന്‍ തിരുത്താന്‍ മെനക്കെടുന്നില്ല.

കോടതി വിധികള്‍ പൊതുവേ എല്ലാവര്ക്കും മനസ്സിലാകും. ആര്‍ക്കു അനുകൂലം ആര്‍ക്കു പ്രതികൂലം. അഥവാ മാ'രൂഫ്, മജ്ഹൂലല്ല. എന്നാല്‍ കോടതി വിധികള്‍ക്ക് ഒരു ളമീര്‍ ഉണ്ടെന്നും ആ ളമീര്‍ മടങ്ങുന്നത് മറ്റേ ഗ്രൂപ്പിലേക്കന്നെ എന്ന് വാശി പിടിച്ചു  രണ്ടു കൂട്ടരും വാദിച്ചു വാദിച്ചു വീണ്ടും കേസ് കൊടുക്കുകയും ചെയ്യുന്ന ഒരു തമാശ.

ഈ വലിയ തമാശ നടക്കുന്നത് കേരള നദവത്തുല്‍ മുജാഹിദീനിലാകുന്നു. ചരിത്രത്തിലെ  കേരള ഐക്യസംഘം ഇങ്ങിനെ അനൈക്യ സംഘമോ.... ?   ഒന്നായ നമ്മെ രണ്ടാക്കി. പിന്നെ പണ്ഡിതര്‍ കോടതി കയറി. വീണ്ടും വീണ്ടും കയറി.  വിധികള്‍ വന്നുകൊണ്ടിരുന്നു. വിധികള്‍ക്ക് നേതാക്കള്‍ തഫ്സീര്‍ ചമച്ചുകൊണ്ടിരുന്നു . കുറ്റിച്ചിറയും കൊട്ടപ്പുറവും നമ്മുടെ ബയോ ടാറ്റ യിലുള്ളത് കൊണ്ട് ആരും വാദത്തില്‍ തോല്‍ക്കാനും പോവുന്നില്ല.രണ്ടു കൂട്ടരും ജയിച്ചുകൊണ്ടിരിക്കും.       

നമ്മുടെ കിതാബുകള്‍ക്ക്കോടതി വിധികളുടെ ഗതികേട് പണ്ടേയുണ്ട്. 

ഒന്നും പറയുന്നില്ല... നമുക്ക് മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കാം. ഈ ജിന്ന് ബാധയില്‍ നിന്നും മോചനം തേടി.

അല്ല , അലൈസ മിന്കും  റജുലുന്‍ റഷീദ് .........  
========================  ========= =================== =============

   
       
     














 

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

മഅദനി ഔട്ട്‌ മോഡി ഇന്‍


വസാനം അത് സംഭവിച്ചു.  മഅദനിക്ക്മേല്‍ നിയമം നിയമത്തിന്റെ ടാങ്കരുട്ടി.നിയമം എന്നത് അങ്ങാടി മരുന്നാണോ പച്ച മരുന്നാണോ എന്നൊന്നും ഈ അരസികനറിയില്ല. എന്നാല്‍ അത് ചിലരുടെ മേല്‍ ഈറ്റപ്പുലി  കണക്കെ  ചാടി വീഴുകയും ചിലരുടെ തേട്ടങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഈ നിയമം ഏതു വഴി പോവണം. ഇപ്പോള്‍ നിയമം എന്ന കൊതാമ്പി ദേശീയ പാത യില്‍ നിന്ന് പഞ്ചായത്ത് റോഡ്‌ വിട്ടു ഊടുവഴിയിലെ മുളങ്കാടിന്ന് താഴെ വന്നു എത്തുംപിടിയും കിട്ടാതെ നില്‍ക്കുമ്പോള്‍............

ഇങ്ങിന്നെ അന്തം വിട്ടു നില്‍ക്കുയല്ല മഅദനി യുടെ കാര്യത്തില്‍ നിയമം. ഇതിനു നല്ല ഉള്‍കാഴ്ചയുണ്ട്. അത് എല്ലാവര്ക്കും തിരിയും. ചിലര്‍ സമന്മാര്‍ മറ്റു ചിലര്‍ കൂടുതല്‍ സമന്മാര്‍. 

പണ്ട് വോള്‍ടയര്‍ പറഞ്ഞു. ദൈവമേ എന്റെ ശത്രുക്കളുടെ കാര്യം എനിക്ക് വിട്. എന്റ്റെ സുഹൃത്തുക്കളെ നീതന്നെ നോക്കണം.

സോറബുധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍  ഇനി മോഡി ക്ക് പേടി വേണ്ട. പകരം ആണവമുണ്ട്. മതേതരത്വം ഒരു ടണ്‍ വീതം മൂന്നു നേരം സേവിക്കുകയോ ചര്‍ദ്ദി ക്കുകയോ ചെയ്യുന്ന ആര്യാടന്‍, പിന്നെ മലയാളം വാദ്യാര്‍ കാരശ്ശേരി, കൂടാതെ ഹമീദ് ,ഷാജി ,മുനീരാദികള്‍ക്ക് ഇനി വെളുക്കെ ചിരിക്കാം. ഹായ്‌..... ഹായ് ഞമ്മന്റ്റെ നിയമം. അതാ പോണു അവളുടെ വഴിയെ....

പണ്ട് കോപ്പി എഴുതിയിരുന്നു 'ആയിരം കുറ്റവാളികള്‍  രക്ഷ പെട്ടാലും ഒരു നിരപരാധി ശിക്ഷി ക്കപ്പെടരുത്. ഇത് ആഗോളീകരണ കാലം. നമുക്ക് മാറ്റി എഴുതാം. ആയിരം മോഡിമാര്‍ , മുതലിക്കുമാര്‍ രക്ഷപ്പെട്ടാലും ഒരു  മഅദനിയല്ലേ ശിക്ഷി ക്കപ്പെടുന്നത്.

വെള്ളവും എണ്ണയും 
പിന്നെ കാസിം ഇരിക്കൂര്‍ ഗള്‍ഫ്‌  മാധ്യമത്തില്‍ എഴുതുന്നു. അറസ്റ്റ് വിഷയത്തില്‍  പ്രവാസി നേതാക്കള്‍ പ്രസ്താവനയും കൊണ്ട് പത്രമാഫീസിലേക്ക്‌ ഓടി ക്കിതച്ചു വന്നില്ല എന്ന്. നോമ്പ് കാലമല്ലേ നല്ല കാര്യങ്ങള്‍, സുക്ര്‍തങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് അവര്‍  തീരുമാനിചിട്ടുണ്ടാവും.  അല്ലങ്കില്‍ പ്രവാസി ജനത്തെ പേടിച്ചായിരിക്കും.

അന്ത്യം 

നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ ....         


 


  ‌      
   

     

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ലൈവ് ഫ്രം അന്‍വാരുശ്ശേരി.....

റമദാന്‍ കാലത്ത് ഒരു ഒച്ചപാടും വേണ്ട എന്ന് കരുതിയിരിക്കുമ്പോള്‍ മദനി ഇത് ശരിക്ക് എഴുതേണ്ടത് മ'അദനി എന്നാണ്. അയാളുടെ പേര് പത്രക്കാരും ചാനലുകാരും കൂടി അവരുടെ ഇഷ്ടം പോലെ എഴുതിയും പറഞ്ഞും ഒരു വഴിക്കാക്കി. അല്ലങ്കിലും സ്വന്തം ജീവിതം തന്നെ പന്താടിയവരോട് പേരിനെ കുറിച്ച് എന്തോന്ന് പരിഭവപ്പെടാന്‍.......

 കേരളത്തിലെ / ഈ ഭൂ ലോകത്തിലെ തീവ്രവാദ ത്തിനെതിരെ ചാണകം കലക്കി വെച്ച ആബാല വൃദ്ധ ലോകം കാത്തു കാത്തു കണ്ണ് കുഴഞ്ഞ ആ ശുഭ മുഹൂര്‍ത്ത സമയം അന്‍വരുശ്ശേരി യില്‍ സമാഗതമാവുന്നു.

വേട്ടയിലെ മുഴുവന്‍ പങ്കാളികള്‍ക്കും ഇനി സുഖമായി കൈ രണ്ടും മര്‍മ്മ സ്ഥാനത് വച്ച് കൂര്‍ക്കം വലിച്ചു ഉറങ്ങാം. ഇരയുടെ ദീനരോദനങ്ങള്‍ അവരുടെ പള്ളിയുറക്കതിന്നു തടസ്സമാവാതെ നോക്കാന്‍ നമ്മുടെ അല്ല കോടിയേരിയുടെ പോലീസ് കാവലുണ്ട്. 


അരസികന്‍ അല്പം വൈകാരികമായോ ? എവിടെ ? ചാനല്‍ ചര്‍ച്ചയില്‍ നിന്ന് തെന്നി മാറുന്ന നമ്മുടെ മുനീര്‍ ഷാജി ദമ്പതികള്‍ ഇപ്പോല്‍ മൈക്ക് ചേര്‍ക്കുളം അബ്ദുള്ള ക്ക് നല്‍കിയോ ആവൊ. സാധനം മുന്തിയ ഇനം തന്നെ. 

പണ്ട് പൊട്ട് അബ്ദുള്ള യെ തേടി വന്നിരുന്നു.

അരസികന്‍ വീണ്ടും അല്പം വൈകാരികമായോ ? എവിടെ ?


അല്ലങ്കിലും അരസികന്‍ സെക്കുലറല്ലേ .......... റമദാന്‍ മാസത്തില്‍ ജയിലില്‍ കിടക്കാന്‍ പാടില്ല എന്ന് നിയമമുണ്ടോ. അല്ല ഉസ്താദ് മ'അദനി !! ബദര്‍ യുദ്ധം റമദാന്‍ മാസത്തിലല്ലേ  നടന്നത്?. ജയിലില്‍ കിടന്നാല്‍ എഴുപതിനായിരം ഇരട്ടി. വെറുതെ കളയല്ലേ കേരളം താങ്കള്‍ക്ക് നല്‍കുന്ന റമദാന്‍ /ഓണം /ആഗസ്റ്റ്‌ 15 ബംബര്‍ സമ്മാനം. കടന്നു വരിക ! കടന്നു വരിക ! മടിച്ചു നില്‍ക്കാതെ ....


അച്ചുമാമ്മന്‍ മഹര്‍ഷിയുടെ തിരുമൊഴി കേട്ടില്ലേ. നമുക്കൊന്നും ചെയ്യാനില്ല എല്ലാം കര്‍ണാടക തമ്പുരാന്റെ തിരു കരത്തില്‍. നിയമം നിയമത്തിന്റെ...   


അച്ചുമാമന്‍ പണ്ട് ഒറ്റയ്ക്ക് ഇറങ്ങി പോന്നത് ഇന്ത്യയില്‍ നടക്കേണ്ട വിപ്ലവത്തിന്റെ കാര്യത്തില്‍ കലഹിച്ച്  തന്നെയല്ലേ.....  അതല്ലേ വെളിയം ഇടയ്ക്കിടെ വെളിവ് വരുമ്പോള്‍ വിളിച്ചു ചോദിക്കുന്നത് . എവിടെ പോയടോ നിന്റെ സായുധ വിപ്ലവം.
 
ചിലപ്പോള്‍ മദനിയെ കൊണ്ടുപോവുന്നത് ഉള്ള കേസ് പിന്‍വലിക്കാനാവും. ശ്രീ രാമ സേനയുടെ മുതലിക്കിന്റെ കേസ് കെട്ട് പോലേ. 

കേരളീയ സമൂഹം രണ്ടു പ്രാവശ്യം കുളിക്കുമെന്നു വീമ്പു പറയുന്നത് സ്ഥിരം കേക്കാറുണ്ട്. മനസ്സിലെ മാലിന്യം, പിന്നെ ഉല്‍ബുദധതയില്‍ പൊതിഞ്ഞ കാപട്യവും അത് കഴുകി കളയാന്‍ ഓണചന്തയിലെ സന്തൂര്‍ സോപ്പ് പോര.      
മുതുകാടിന്റെ മാന്ത്രിക വടി തന്നെ വേണം...... 

വാക്ക് 

സ്വന്തമെന്ന പദത്തിനു എന്തര്‍ത്ഥം ?

ഐ , മൈ വൈഫ്‌ ആന്‍ഡ്‌ കുട്ട്യാളും ചിലര്‍ക്ക് പേരക്കുട്ടികളും ..... 

പാര്‍ട്ടി ക്കാരോ ........








 
 

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

റമദാന്‍ രണ്ടാക്കരുതെ !!

അരസികന്നു നോമ്പിനെ ക്കാള്‍ പെരുത്ത് ഇഷ്ട്ടം പെരുന്നാളി നോടാണ്. എന്നാലും ഇന്നത്തെ വാര്‍ത്ത കേട്ടപ്പോള്‍ വിഷമം തോന്നി. സുന്നി വിഭാഗം അമ്പിളി യെ കാണില്ലെന്ന് , മുജാഹിദ് വിഭാഗം കാണുമെന്നും പറയുന്നു

പണ്ട് പെരുന്നാളിന്റെ വിഷയത്തില്‍ നാം തല്ലു കൂടി മന്നര്‍കാട്ടില്‍    ആള്‍മറയില്ലാത്ത കിണറ്റില്‍  വീണു ശഹീദായതു സമൂഹംമറന്നിട്ടില്ല.

ഇപ്പോള്‍ നാം പഴയത് പോലെ അല്ല. കോട്ടക്കലിലെ ബിരിയനീന്റെ നജ്ജ് കജ്ജിമ്മന്നു പോയിട്ടില്ല.

ഐക്യം നോമ്പിന്റെ കാര്യത്തിലും ആവാം.
 തീവ്രവാദം പോലെ എതിര്‍ക്കപ്പടെണ്ടത് തന്നെ ഈ അനൈക്യവും.

കുഞ്ഞാലിക്കുട്ടി യെ വിളിക്കൂ ,,,,,,,, നോമ്പിനെ പണ്ഡിതന്‍മാരില്‍ നിന്ന് രക്ഷിക്കൂ ...........

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

വെള്ളിയാഴ്ചയുടെ ഓര്‍മ്മകള്‍

ഇന്ന് വെള്ളിയാഴ്ച , മുത്ത് മുസ്ലീങ്ങള്‍ പള്ളിക്ക് പോവുന്ന സുദിനം,എന്നും പള്ളിക്ക് പോവണമെന്നാണ് സുന്നത്ത്,അല്ല ഫര്‍ദ് ,അഞ്ചു നേരവും പള്ളിയില്‍ പോയി നമസ്കരിക്കുന്നതാണ് ഏറ്റവും നല്ലത്. അങ്ങിനെയാണ് നമ്മുടെ നാട്ടില്‍ അഞ്ചു വക്തും സുബഹിയും എന്നചൊല്ല് ഉണ്ടായത്.

വെള്ളിയാഴ്ച പഠനമില്ലാത്ത മാപ്പിള സ്കൂളി ലാണ് അരസികന്റെ തുടക്കം. ഉറക്കച്ചടവ് വിടാതെയുള്ള മദ്രസ പോക്ക് അന്നും ഇന്നും ഹരം തോന്നിയിട്ടില്ല.

സ്കൂളും മദ്രസയുമില്ലാത്ത കുശാല്‍ ദിനം. എണ്ണ തേച്ചുള്ള വിശാലമായ കുളി ,ജുമുആ , ഖുതുബ ,  വൈകുന്നേരത്തെ അതിരുകളില്ലാത്ത പന്തുകളി.

അന്ന് വെള്ളിയാഴ്ച ക്കായി ആറ്റുനോറ്റു കാത്തിരുന്നത്  ഇതൊന്നുമല്ല. പിന്നെ
 വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം വിളമ്പി കിട്ടുന്ന പോത്തിറച്ചി മൂരിയിറച്ചി നയ്ചോര്‍ , തേങ്ങ ചോര്‍, ( ഇതൊന്നും ഒന്നിച്ചു കിട്ടില്ലട്ടോ ! ) ഇപ്പോള്‍ എങ്ങും സുലഭമായ ബിരിയാണി അന്ന് നമുക്ക് ഉണ്ടാക്കാന്‍ കഴിയാത്ത ഒരു മഹാ സംഭവമായിരുന്നു. അന്നൊക്കെ ബിരിയാണി ഉണ്ടാക്കുന്നത് ആരെയും കാണിക്കാതെ മറക്കുള്ളില്‍ വച്ചായിരുന്നു. പാറെന്‍സി നഷ്ടമാവുമോ എന്നതുകോണ്ടായിരിക്കും.  

വെള്ളിയാഴ്ച ഇറച്ചി വാങ്ങാത്തവര്‍ മുസ്ലിം സമുദായത്തിന് പുറത്ത് എന്ന ചേക്കു പ്രയോഗം ഒരു മേമ്പോടിയായി ചേര്ക്കട്ടെ. ഇറച്ചിക്ക് സമുദായം എന്ന ഒരു പര്യയ പദവും ഏറന്നാട്ടിലുണ്ട്.

ഇന്ന് നമുക്ക് മനസമാധാനത്തോടെ ഒന്നും തിന്നാന്‍ സാധിക്കുന്നില്ല. കൊളസ്ട്രോള്‍ നമ്മുടെ നാടിനെ വല്ലാതെ വിരട്ടുന്നു. രോഗി ഡോക്ടറേക്കാള്‍ വിവരമുള്ള കേരള നാട്. ചിക്കനും ബീഫും ഫിഷും അതിന്റെ ഉപവിഭവങ്ങളും ഒന്നിച്ചു തിന്നു ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ജീവിതം അര്‍മാദിക്കുന്ന എല്ലാവര്‍ക്കുമായി ഈ കുറിപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നു. smsചെയ്യാന്‍ മറക്കരുതേ .................



   


 
 

   

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

മുള്ളും മലരും

ആ വാക മരചോട്ടില്‍ രണ്ടാളും അജണ്ടയില്ലാതെ

കണ്ടുമുട്ടിയപ്പോള്‍

അറിയാതെ കണ്ണുകള്‍ ഉടക്കി.   

ആദ്യം അവള്‍ ഒരു പൂവ് ചോദിച്ചു 

ഐ , ഒരു പൂമാല നല്‍കി 

അവള്‍ എന്നോട് ഒരുമ്മ ചോദിച്ചു ,

ഒരായിരം ഉമ്മകള്‍ കൊടുത്തു .

പിന്നെ എന്നോട് ഐസ്ക്രീം ആവശ്യപ്പെട്ടു 

ഒരു ഐസ് ക്രീം പാര്‍ലര്‍ തന്നെ അവള്‍ക്കു

വാങ്ങി കൊടുക്കാന്‍ പൂതിയുണ്ട്,

ബട്ട്‌ എനിക്ക് പേടിയായി.  

(സാമ്പത്തികം അല്പം മോശമാണ്) 

അവസാനം അവള്‍ എന്റെ മനസ്സ് ആവശ്യപ്പെട്ടു ,

എന്റെ മനസ്സ് ഫേസ് ബുക്ക്‌ കട്ടുകൊണ്ടുപോയിരുന്നു.  

അവള്‍ സമ്മാനം മലയാളത്തില്‍ (ഗിഫ്റ്റ്)

ചോദിച്ചു കൊണ്ടേയിരുന്നു ... 

രണ്ടും കല്പിച് അവളോട്‌ പറഞ്ഞു.

ഐ ആം ................... ജിഹാദി .

അവളും   ആ മഹാ സത്യം അടക്കി വെച്ചില്ല.

ഐ ആം എ  ഫെമിനിസ്റ്റ്.

 ----   -----      ----------    --------------
 
   

2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ശബ്ദമില്ലാതെ ......

അരസികനായ എന്റെ വാക്കുകള്‍ക്കു തീരെ മാറ്ദവമില്ല  എന്ന്   എന്റെ സുന്ദരിയായ -ഒരു വോട്ടെടുപ്പിന് തയ്യാറില്ല -ഭാര്യ എപ്പോഴും  പറയാറുണ്ട് . എന്നാലും ഈയുള്ളവന്റെ  തമാശകള്‍ അവള്‍ സന്തോഷത്തോടെ കേള്‍ക്കുകയും പലപ്പോഴും പൊട്ടിച്ചിരിക്കുകയും ചെയ്യാറുണ്ട്. പുഞ്ചിരിയും പൊട്ടിച്ചിരിയുമൊക്കെ    മറന്നുപോയ ഇക്കാലത്ത് അല്പം ചിരിക്കുന്നത് തടിക്കും മുഖ ത്തിന്നും  നല്ലതാണു എന്നല്ലേ ശാസ്ത്രം പറയുന്നത്.

 ഒച്ചപ്പാടിന്നു ഒരു സന്ദേശമുണ്ട്, സമൂഹത്തില്‍ ഒച്ചപ്പാടുകളുടെ  ശബ്ദ കുതൂഹലതിനിടയില്‍ ‍  നിശബ്ധമാക്കപ്പെടുന്നവന്റെ നേരിയ ഒച്ചകള്‍ ലോകതെ കേള്‍പ്പിക്കുക.എല്ലാത്തിന്നും രാഷ്ട്രീയമുണ്ട് അപ്പോള്‍ പിന്നെ ഈ കേള്‍വിക്കും അതുണ്ടാവണം.

വെറും വാക്കുകള്‍ കൊണ്ട് ചരിത്രത്തെ  മാറ്റിമറിക്കാന്‍ സാധിച്ചവരെ മനസ്സിലോമനിക്കുന്നു.കുന്ദിരിഎടുത്തു വരുന്ന പോത്തിന്റെ ചെവിയില്‍ വീണ
 വായിക്കാന്‍ സമയവും പിന്നെ സാഹസവും നടത്തിയ കലാകാരനെയും    
മറന്നിട്ടില്ല!.

മനസ്സ് നിറയെ തമാശകളും  കൊച്ചുവര്തമാനവും  ഉണ്ടങ്കിലും  ഒരാളുടെ 
കൂട്ടത്തിലും ഉള്പ്പടാതെ പോയ അരസികരെ നമുക്ക് ഒന്നിച്ചു ചേരാം.......