2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

വെള്ളിയാഴ്ചയുടെ ഓര്‍മ്മകള്‍

ഇന്ന് വെള്ളിയാഴ്ച , മുത്ത് മുസ്ലീങ്ങള്‍ പള്ളിക്ക് പോവുന്ന സുദിനം,എന്നും പള്ളിക്ക് പോവണമെന്നാണ് സുന്നത്ത്,അല്ല ഫര്‍ദ് ,അഞ്ചു നേരവും പള്ളിയില്‍ പോയി നമസ്കരിക്കുന്നതാണ് ഏറ്റവും നല്ലത്. അങ്ങിനെയാണ് നമ്മുടെ നാട്ടില്‍ അഞ്ചു വക്തും സുബഹിയും എന്നചൊല്ല് ഉണ്ടായത്.

വെള്ളിയാഴ്ച പഠനമില്ലാത്ത മാപ്പിള സ്കൂളി ലാണ് അരസികന്റെ തുടക്കം. ഉറക്കച്ചടവ് വിടാതെയുള്ള മദ്രസ പോക്ക് അന്നും ഇന്നും ഹരം തോന്നിയിട്ടില്ല.

സ്കൂളും മദ്രസയുമില്ലാത്ത കുശാല്‍ ദിനം. എണ്ണ തേച്ചുള്ള വിശാലമായ കുളി ,ജുമുആ , ഖുതുബ ,  വൈകുന്നേരത്തെ അതിരുകളില്ലാത്ത പന്തുകളി.

അന്ന് വെള്ളിയാഴ്ച ക്കായി ആറ്റുനോറ്റു കാത്തിരുന്നത്  ഇതൊന്നുമല്ല. പിന്നെ
 വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം വിളമ്പി കിട്ടുന്ന പോത്തിറച്ചി മൂരിയിറച്ചി നയ്ചോര്‍ , തേങ്ങ ചോര്‍, ( ഇതൊന്നും ഒന്നിച്ചു കിട്ടില്ലട്ടോ ! ) ഇപ്പോള്‍ എങ്ങും സുലഭമായ ബിരിയാണി അന്ന് നമുക്ക് ഉണ്ടാക്കാന്‍ കഴിയാത്ത ഒരു മഹാ സംഭവമായിരുന്നു. അന്നൊക്കെ ബിരിയാണി ഉണ്ടാക്കുന്നത് ആരെയും കാണിക്കാതെ മറക്കുള്ളില്‍ വച്ചായിരുന്നു. പാറെന്‍സി നഷ്ടമാവുമോ എന്നതുകോണ്ടായിരിക്കും.  

വെള്ളിയാഴ്ച ഇറച്ചി വാങ്ങാത്തവര്‍ മുസ്ലിം സമുദായത്തിന് പുറത്ത് എന്ന ചേക്കു പ്രയോഗം ഒരു മേമ്പോടിയായി ചേര്ക്കട്ടെ. ഇറച്ചിക്ക് സമുദായം എന്ന ഒരു പര്യയ പദവും ഏറന്നാട്ടിലുണ്ട്.

ഇന്ന് നമുക്ക് മനസമാധാനത്തോടെ ഒന്നും തിന്നാന്‍ സാധിക്കുന്നില്ല. കൊളസ്ട്രോള്‍ നമ്മുടെ നാടിനെ വല്ലാതെ വിരട്ടുന്നു. രോഗി ഡോക്ടറേക്കാള്‍ വിവരമുള്ള കേരള നാട്. ചിക്കനും ബീഫും ഫിഷും അതിന്റെ ഉപവിഭവങ്ങളും ഒന്നിച്ചു തിന്നു ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ജീവിതം അര്‍മാദിക്കുന്ന എല്ലാവര്‍ക്കുമായി ഈ കുറിപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നു. smsചെയ്യാന്‍ മറക്കരുതേ .................