2012, ജനുവരി 12, വ്യാഴാഴ്‌ച

അല്ല സാര്‍ പിറവത്തിന്നു മുമ്പ് ആ ഇമാജ്‌ തകരുമോ ?


അല്ല  സാര്‍ പിറവത്തിന്നു  മുമ്പ്  ആ  ഇമാജ്‌ തകരുമോ ?    
ലയാള ഭാഷയില്‍ അഴിമതി, സ്ത്രീ പീഡനം എന്നൊക്കെ  കേള്‍ക്കുമ്പോള്‍ നമ്മുടെ കുഞ്ഞൂഞ്ഞ്  മനസ്സിലേക്ക്  ചോദിക്കാതെ തന്നെ ഓടി ക്കിതച്ചു ഉന്തി തള്ളി ക്കേറി വന്ന് സലാം പറഞ്ഞും ചിലപ്പോള്‍  ലാല്‍ സലാം പറഞ്ഞും കസേരയില്‍ ഇരിപ്പുറപ്പിക്കുന്ന     ചില പേരുകളുണ്ട്.  ആ പേരുകള്‍ക്ക് ശേഷം എസ്കോര്‍ട്ടായി മറ്റൊരു  പേരും ഫ്രീയായി ഓര്‍ക്കാതിരിക്കില്ല. അച്ചുതാനന്ദന്റെ. ഇമേജ് എന്ന് കേള്‍ക്കുമ്പോള്‍  കോപ്രായവും  ഗൌരവവും ഒന്നര ടീ സ്പൂണ്‍  വീതം സമം ചേര്‍ത്ത,  ആനന്ദം അധികമൊന്നും കളിയാടാത്ത ആ മുഖം തന്നെ കടന്നു വരുന്നത് എന്ത് കൊണ്ടാണ്? എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ?. അട്ജ്മെന്റുകളുടെ  അഴകൊഴമ്പന്‍ രാഷ്രീയ ഭൂമികയില്‍  സ്വന്തം പാര്‍ട്ടിക്കാര്‍ക്കും എതിരാളികള്‍ക്കും ഒരു പോലെ തകര്‍ക്കേണ്ട മുല്ലപ്പെരിയാര്‍ ഡാമായി അച്ചു മാമന്‍ ഉണ്ട്. അതിന്നു ബലക്ഷയം സംഭവിക്കുന്നുണ്ടോ, സുര്‍ക്കി മിശ്രിതം നഷ്ടപ്പെടുന്നുണ്ടോ  എന്ന് ഇടയ്ക്കിടെ വിദഗ്ദ സമിതികള്‍ പരീക്ഷിച്ചു കൊണ്ടിരിക്കും.

ടുതുണിയില്ലാത്ത ലോകത്ത് നേരിയ കോണകം പോലും വലിയ അപരാധമാണ്. അങ്ങിനെയാണ്, പാവക്ക രാഷ്ട്രീയ ലോകത്ത്  മനോരമ വക കോടാനകോടികളുടെ  ഒന്നര ഏക്രയും വിമുക്ത ഭടന്‍വലിയച്ഛന്റെ മകന്റെ മകനായി പിറക്കുന്നതും. സുന്ദര ഗാനത്തിലെ അപശ്രുതിയായി അനില്‍ കുമാര രാഗവും.  ഏഴു വര്‍ഷം വരെ ജയിലില്‍ ഗോതമ്പുണ്ട തിന്നാവുന്ന കുറ്റങ്ങള്‍      കര്‍ശന വകുപ്പുകള്‍, ഇതാ ഒരു കേരള  എ രാജയായി, കല്‍മാഡിയായി, ബാലകൃഷ്ണ പിള്ളയായി, കനി മൊഴിയായി  പുന്നപ്ര വീര പുത്രന്‍  മാറും. ഇനി ഒരു സ്ത്രീ പീഡന കേസും കൂടിയായാല്‍ നമ്മുടെ സാഹിബിന്നും   സമാധാനമാവും.             

ലോകാവസാനത്തിന്റെ ഭീകരതയെ കുറിച്ച് അതി ഗംഭീരമായി ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോള്‍ അതില്‍ മുഴുകിയിരിക്കുന്ന വിദ്യാര്‍ഥി ഇടക്ക് കയറി ഉസ്താദിനോട് ആകാംക്ഷ പൂര്‍വ്വം  ചോദിച്ചുവെത്രേ, ''അല്ല ഉസ്താദ് ! അന്ന് മദ്രസക്ക് ലീവായിരിക്കില്ലേ'' എന്ന് . മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ മുപ്പത്തഞ്ചു ലക്ഷം ജനങ്ങളുടെ  ജീവന്‍ അപകടത്തിലാവുമെന്നു കേള്‍ക്കുമ്പോള്‍ എങ്ങിനെയെങ്കിലും അതൊന്നു തകര്‍ന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരും കേരളീയരില്‍ ഉണ്ടാവും. അല്ല  സാര്‍ പിറവത്തിന്നു  മുമ്പ്  എങ്ങിനെയെങ്കിലും ആ  ഇമാജ്‌ തകരുമോ ?         



     
            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ